അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
ഇടുക്കി: അടിമാലി കൂമ്പന്‍പാറയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി ചിപ്പി രാജേന്ദ്രനാണ് (25) അപകടത്തില്‍ മരിച്ചത്.
Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ
അടിമാലി കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍ ടോപ്പ് അഡ്വെൻഞ്ചര്‍ പാര്‍ക്കെന്ന സ്വകാര്യ പാര്‍ക്കിലെ സാഹസിക വാഹനം ഓടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Also Read >> പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു
ആലുവ രാജഗിരി ആശുപത്രിയിലെ ജീവനക്കാരുടെ സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ചിപ്പി. പാര്‍ക്കിലെ സാഹസിക യാത്രയ്ക്ക് ഉപയോഗിക്കുന്ന ക്വാഡ് ഇനത്തില്‍പ്പെട്ട വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്.
Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ
ചിപ്പി ഓടിച്ചിരുന്ന വാഹനം ഇവരുടെ കയ്യില്‍ നിന്നും നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു. വാഹനം മറിയുകയും ചിപ്പി ഇതില്‍ നിന്നും തെറിച്ചു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു.
Leave a Reply