കൂടുതൽ സുരക്ഷയൊരുക്കിയെത്തുന്നു റെനോ എസ്യുവി ‘കാപ്ചർ

കൂടുതൽ സുരക്ഷയൊരുക്കിയെത്തുന്നു റെനോ എസ്യുവി ‘കാപ്ചർ

നിരത്തുകളിൽ തരം​ഗമാകാനൊരുങ്ങി റെനോ എസ്യുവി ‘കാപ്ചര്‍’ .കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും സൗകര്യവുമൊരുക്കി റെനോ എസ്യുവി ‘കാപ്ചര്‍’ വിപണിയിലേക്ക് എത്തുന്നു.

റെനോ എസ്യുവി ‘കാപ്ചറിൽ എബിഎസ്, പാര്‍ക്കിങ് സെന്‍സര്‍, മുന്നിലെയും വശങ്ങളിലെയും യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള സംവിധാനം, കൂടാതെ 2 എയര്‍ബാഗ്, ഡ്രൈവര്‍-കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍.

ഉയരം ക്രമീകരിക്കാവുന്ന തരത്തിലുള്ള സീറ്റ് ബെല്‍റ്റുകള്‍,എന്നിവ കൂടാതെ സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ കാപ്ചറില്‍ ഒരുക്കിയിട്ടുളളത്. കാപ്ചറിന്റെ ഷോറും വില 9.5 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ്.

നിലവിൽ റെനോ എസ്യുവി ‘കാപ്ചര്‍ മോഡലില്‍ പെട്രോളിലും ഡീസലിലും രണ്ട് വീതം വേരിയന്റുകള്‍ മാത്രമാണ് ഉള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും ഉള്‍പ്പെടുത്തിയതാണു പുതുക്കിയ 7ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. 106 എച്ച്പി 1.5 ലീറ്റര്‍ പെട്രോള്‍, 110 എച്ച്പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് കാപ്ചറിലുളളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*