സാഹസിക രക്ഷപെടലിന് ഒടുവിൽ യുവാവിന് ദാരുണാന്ത്യം




സാഹസിക രക്ഷപെടലിന് ഒടുവിൽ യുവാവിന് ദാരുണാന്ത്യം

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതിക്ക് ദാരുണാന്ത്യം.

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ
വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.

പാലക്കാട് സ്വദേശി രഞ്ജിത്താണ് എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഷോക്കേറ്റ് മരിച്ചത്.

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള അംബേദ്കര്‍ സ്‌റ്റേഡിയ ത്തിന് മുന്നിൽ നിന്നും നാല് കിലോ കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയിരുന്നു.

ചോദ്യം ചെയ്യാനായി കൊണ്ടു പോകുന്നതിനിടയിലാണ് ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിയത്. തുടർന്ന് സ്റ്റേഡിയത്തിന് ഉള്ളിലേക്ക് ഓടിയ രഞ്ജിത്ത് തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കയറി ലൈനിൽ കടിക്കുകയായിരുന്നു ദൃക്സാക്ഷികൾ പറയുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.. പോസ്റ്റു മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*