കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി

കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളില്‍ പരസ്യം വേണ്ട; ഹൈക്കോടതി

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിനെതിരെ ഡ്രൈവര്‍ കെ എം സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ദേശീയ പാതയോരങ്ങളില്‍ നിയന്ത്രണമുണ്ട്.

എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

ഇവനൊക്കെ പിച്ചയെടുക്കാന്‍ പൊക്കൂടെ … പാവം ആ സ്ത്രീകള്‍

ഇവനൊക്കെ പിച്ചയെടുക്കാന്‍ പോക്കൂടെ … പാവം ആ സ്ത്രീകള്

Rashtrabhoomi இடுகையிட்ட தேதி: புதன், 17 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*