നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞു

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞു

[the_ad id=”373″]
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷക സ്ഥാനത്ത് നിന്ന് ആളൂര്‍ പിന്മാറി. മറ്റൊരു അഭിഭാഷകനായിരിക്കും സുനിക്ക് വേണ്ടി ഇനി കോടതിയിലെത്തുക. ആളൂര്‍ വക്കാലത്ത് ഒഴിഞ്ഞുവെന്നും പുതിയ അഭിഭാഷകന് വക്കാലത്ത് നല്കണം എന്ന സുനില്‍ കുമാറിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു.
[the_ad id=”710″]സുനിയുടെ വക്കാലത്ത് ഒഴിയുന്നത് സംബന്ധിച്ച് ആളൂര്‍ നേരത്തെ ചില സൂചനകള്‍ നല്‍കിയിരുന്നു. വക്കാലത്ത് ഒഴിയാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് നേരത്തെ ആളൂര്‍ പറഞ്ഞിരുന്നത്. സുനി ആരുടെയോ സ്വാധീനത്തിന് വഴങ്ങിയെന്നാണ് ആളൂര്‍ പറയുന്നത്. ഇനി കേസ് നടത്താനാകില്ലെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് ജൂലൈ നാലിന് വിധി പറയാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വരുന്നത്. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിര്‍ഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാര്‍ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടില്‍ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പള്‍സര്‍ സുനിയുമായി ശനിയാഴ്ച രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.
[the_ad id=”711″]ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കേസും നിലവിലുണ്ട്. മുതിര്‍ന്ന നടിയുമായി ബന്ധപ്പെട്ട കേസിന് ശനിയാഴ്ച എറണാകുളം സിജെഎം കോടതിയില്‍ സുനിയെ കൊണ്ടുവന്നപ്പോള്‍ ആയിരുന്നു ഈ രഹസ്യ ചര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply