മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന പരിഹാസവുമായി അഡ്വ. ജയശങ്കര്‍. തുലാമാസ പൂജക്ക്‌ എത്തിയ രഹന ഫാത്തിമയെ പോലീസ് അകമ്പടിയോടെ കൊണ്ട് പോയതും മലകയറാന്‍ എത്തിയ തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനാവാത്ത വിഷയത്തിലുമാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍ ഫേസ് ബുക്കില്‍ കുറിച്ചത്

ഫേസ് ബുക്കിന്റെ പൂര്‍ണ്ണ രൂപം

പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..

തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.

മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.

സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് ‘സാവകാശ’ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.

#മുഖ്യൻ്റെ വാക്കും _പഴയ ചാക്കും

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*