കിടിലൻ സ്മാർട്ട് ഫോണുകളുമായി സാംസംഗ്

മൊബൈൽഫോൺ നിർമ്മാതാക്കളായ സാംസ​ഗ് കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ വിപണിയിലെത്തിച്ചു. നിലവില്‍ സാംസംഗ് എസ്10, എസ് 10പ്ലസ്, എസ് 10ഇ വേരിയന്റുകളെയാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ സാംസ​ഗ് അവതരിപ്പിച്ചിരിക്കുന്നത്

സാംസ​ഗിന്റെ മൂന്നു മോഡലുകളിലും എസ്10 ഇയാണ് ഏറ്റവും അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ആയി കണക്കാക്കുന്നത്. കൂടാതെ, നേരത്തെ അറിയിച്ചിരുന്നതുപോലെത്തന്നെ ഇന്ത്യന്‍ വിപണിയിലും മൂന്നു മോഡലുകളെയും സാംസംഗ് അവതരിപ്പിച്ചു. മാത്രമല്ല, എച്ച്.ഡി.എഫ്.സി ബാങ്കുമായി കൈകോര്‍ത്ത് ഈ മൂന്നു ഫ്ളാഗ്ഷിപ്പ് മോഡലുകള്‍ക്കും ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ നിരവധി ലോഞ്ചിംഗ് ഓഫറുകളും ഡിസ്‌കൗണ്ടും ലഭ്യമാക്കും.

സാംസംഗ് എസ്10 ഇയാണ് നിലവിൽ ഏറ്റവും അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഉള്ളത്. കൂടാതെ മറ്റു മോഡലുകളെ അപേക്ഷിച്ച് ചെറിയ സ്റ്റേറേജ് കോണ്‍ഫിഗരേഷന്‍ മാത്രമാണ് വ്യത്യാസമുള്ളത്. മാത്രമല്ല, 6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളുള്ള ഈ മോഡലിന്റെ വില 55,900 രൂപയാണ്. അതോടൊപ്പം, പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് മൊബൈൽ ലഭ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment