നിരത്തുകളിൽ താരമാകാൻ പുതിയ ആഫ്രിക്ക ട്വിന്‍

നിരത്തുകളിൽ താരമാകാൻ പുതിയ ആഫ്രിക്ക ട്വിന്‍

അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ പുതിയ ആഫ്രിക്ക ട്വിന്‍ ഇന്ത്യൻ വിപണിയിലും എത്തി . പ്രശസ്ത ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില13.5 ലക്ഷം രൂപയാണ് .

ഈ കിടിലൻ മോഡലിന്റെ വീല്‍ റിം , ഗോള്‍ഡന്‍ നിറമുള്ള ഹാന്‍ഡില്‍ബാര്‍, തുടങ്ങിയവ പ്രത്യേകതകളാണ് ഈ അഡ്വഞ്ചര്‍ ടൂററിന്റെ ഹൃദയം 999.1 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് .

ഇത് 7,500 rpm -ല്‍ 87.7 bhp കരുത്തും 6,000 rpm -ല്‍ 93.1 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. രണ്ടാം തലമുറ DCT (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഗ്ലിന്റ് വെയ്‌വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ എത്തുക. .

കൂടാതെ ത്രോട്ടില്‍ ബൈ വെയര്‍ ഇന്‍ക്ലൈന്‍ ഡിറ്റക്ഷന്‍ ഹോണ്ട സെലക്റ്റബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍, തുടങ്ങിയ സംവിധാനങ്ങള്‍ ബൈക്കിനെ വേറിട്ടതാക്കുന്നു. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, യൂസര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് വാഹനം എത്തുന്നത്. മോഡലിന്റെ ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചു. ആദ്യത്തെ 50 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ബുക്കിംഗ് സൗകര്യം ലഭ്യമാവുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*