ഇന്നത്തേയ്ക്കുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി കിട്ടിയില്ലേന്ന് ടൊവിനോയോട് അഹാന; താരത്തിന്റെ മറുപടി

നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. യുവാക്കളുടെ ഹരമായ ടൊവിനോയുടെ പുതിയ ചിത്രം ലൂക്ക തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലൂക്കയില്‍ പ്രണയ ജോഡികളായിട്ടാണ് ടൊവിനോയും അഹാന കൃഷ്ണയും അഭിനയിച്ചിരുന്നത്.

ഇവരുടെ ജോഡിയില്‍ പ്രേക്ഷകര്‍ വലിയ സന്തോഷത്തിലാണ്. അതേസമയം അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.ലൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ഒരു വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്.

കൊച്ചി കായലിന് സൈഡില്‍ നിന്നെടുത്ത വീഡിയോയില്‍ ടൊവിനോയെ ആണ് കാണിക്കുന്നത്. മൊബൈലില്‍ പുറംകാഴ്ചകള്‍ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ് നടന്‍. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്റ്റോറി കിട്ടിയോ എന്ന് അഹാന ചോദിക്കുന്നുണ്ട്. ഇല്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply