ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്നം..എന്ത് വേണമെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു; താരപുത്രി പറയുന്നു
ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്നം..എന്ത് വേണമെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു; താരപുത്രി പറയുന്നു
മലയാള സിനിമയുടെ ഒരു ഭാഗമായി കഴിഞ്ഞു അഹാന കൃഷ്ണ കുമാര്‍. ഞാന്‍ സ്റ്റീവ് ലോപസിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അഹാന.
ഇപ്പോള്‍ അഹാനയ്ക്ക് കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ പുതിയ ചിത്രം ലൂക്ക മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ സിനിമയായിരുന്നില്ല തന്റെ സ്വപ്നമെന്ന് തുറന്ന്പറയുകയാണ് അഹാന. ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്നമെന്ന് അഹാന പറഞ്ഞു.എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു.
അഞ്ചാം വയസ്സില്‍ സിനിമ നടി ആവണമെന്നും പാട്ട് രംഗം ചിത്രീകരിക്കാന്‍ സ്വിറ്റ്സര്‍ലാന്റില്‍ പോകണം എന്നുമായിരുന്നു സ്വപ്നം. എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ കണക്കും ഫിസിക്സുമൊക്കെ ഒരു പ്രശ്നമായിരുന്നു.
ഒടുവില്‍ അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങ് പഠിച്ചു. അവസാനം സിനിമയിലെത്തി. പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ചും അഭിമുഖത്തില്‍ അഹാന പറയുകയുണ്ടായി.
ക്ലാസ്മേറ്റ്സ് സിനിമ കണ്ട കാലത്ത് പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നുവത്രെ അഹാനയുടെ ആഗ്രഹം. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
Leave a Reply