പഴ്സ് മോഷണം; എയര്‍ഇന്ത്യയുടെ റീജണല്‍ ഡയറക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി
പഴ്സ് മോഷണം; എയര്‍ഇന്ത്യയുടെ റീജണല്‍ ഡയറക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി
ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് പഴ്സ് മോഷ്ടിച്ച എയര്‍ഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കന്‍ റീജണല്‍ ഡയറക്ടറുമായ രോഹിത് ഭാസിനെതിരെ നടപടി. രോഹിത് ബാസിനെ എയര്‍ ഇന്ത്യ നിര്‍ബന്ധിത വിരമിക്കലിലൂടെ പുറത്താക്കുകയായിരുന്നു. മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു.
ജൂണ്‍ 22ന് സിഡ്നി വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് രോഹിത് ബാസ് പഴ്സ് മോഷ്ടിച്ചത് കയ്യോടെ പിടികൂടിയിരുന്നു. അന്നു മുതല്‍ സസ്പെന്‍ഷനിലായിരുന്ന ഇയാള്‍ക്കെതിരെ എയര്‍ഇന്ത്യയുടെ ആഭ്യന്തരാന്വേഷണത്തില് കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്നാണ് ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
സാങ്കേതിക നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ സസ്പെന്ഷന് റദ്ദാക്കുകയും ചൊവ്വാഴ്ച രാജിക്കത്ത് സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടന്നതിന് ശേഷം എയര്‍ഇന്ത്യയുടെ ഓഫീസില്‍ പ്രവേശിക്കുന്നതില്‍ നിന്നും രോഹിത് ബാസിനെ വിലക്കിയിരുന്നു.
വിരമിക്കല്‍ ആനുകൂല്യങ്ങളോടെ പുറത്തുപോകാനായി വി.ആര്.എസ്. എടുക്കാനുള്ള അനുവാദം ചോദിച്ചെങ്കിലും എയര്‍ഇന്ത്യ നിഷേധിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് രോഹിത് പുറത്താക്കിയിരിക്കുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply