എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി: സുരക്ഷ ശക്തം

എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി: സുരക്ഷ ശക്തം

എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്.

ശനിയാഴ്ചയാണ് ഫെബ്രുവരി 23ന് വിമാനം തട്ടികൊണ്ടുപോകുമെന്ന് ഫോണ്‍ സന്ദേശമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിനു പിന്നാലെ എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

സന്ദേശത്തെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനം നിയന്ത്രണം അധികൃതര്‍ ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

പാര്‍ക്കിങ് ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. യാത്രക്കാരുടെ ബാഗുകളുടെയും, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply