കൊറോണപ്പേടി കുറയ്ക്കാൻ കോടതികളും
‘കൊറോണപ്പേടി കുറയ്ക്കാൻ കോടതികളും ‘. ഹൈക്കോടതിവളപ്പിൽ ‘എയർ മാസ്ക്കുകൾ’ സ്ഥാപിച്ചു

ജനസമ്പർക്കം കൂടുതലുള്ള സ്ഥാപനങ്ങളെന്ന നിലയിൽ, കോടതികളും അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ തേടുകയാണ്. ഇതിന്റെ ഭാഗമായി കേരള ഹൈക്കോടതിയിൽ എയർ മാസ്കുകൾ സ്ഥാപിച്ചു.

അന്തരീക്ഷവായുവിലെ കൊറോണ വൈറസുകളെ നിർവീര്യമാക്കുന്ന ‘എയർ മാസ്ക് ‘ എന്ന ഉപകരണമാണ് സ്ഥാപിച്ചത്. ‘അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ’ പി. വിജയകുമാർ, അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസ് എന്നിവർ എയർ മാസ്ക് ഏറ്റുവാങ്ങി.

ആൾ എബൗട്ട് ഇന്നവേഷൻസ് ചീഫ് സയന്റിഫിക് ഓഫീസർ ബോണി ഫേസ്, ഡയറക്ടർ ബാലു ജെയിംസ് എന്നിവരാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി യുടെ അംഗീകാരമുള്ള ഉൽപന്നമാണ് ‘വൂൾഫ് എയർ മാസ്കുകൾ’ എന്ന് ബോണി ഫെയ്സ് പറഞ്ഞു.

വൈറസിന്റെ രണ്ടാം തരംഗവും മൂന്നാംഘട്ട വ്യാപന ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ അന്തരീക്ഷ വായുവിലുള്ള കൊറോണ വൈറസുകളെ നിർവീര്യമാക്കുവാൻ ഇത്തരം ഉപകരണങ്ങൾ സഹായകരമാകും.

തിരുവനന്തപുരത്തെ ആർ ജി സി ബി യിൽ നടത്തിയ പരീക്ഷ ണത്തിൽ 99 % സാർസ് കോവ് -2 വൈറസുകളേയും നിർവീര്യമാ ക്കുവാൻ ഈ ഉപകരണത്തിന് സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന് ഈ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗവണ്മെന്റ് അംഗീകൃത എൻ എ ബി എൽ ലാബുകളിൽ പരീക്ഷിച്ച 99.9% കൊറോണേറ്റഡ് എം എസ് 2 സറോഗേറ്റ് വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി വ്യക്തമാക്കുന്ന എഫിക്കസി റിപ്പോർട്ട് വളരെയധികം പ്രതീക്ഷ നൽകുന്നുവെന്ന് അവർ പറഞ്ഞു.

കൊറോണ വൈറസുകളിലെ സ്‌പൈക്ക് പ്രോട്ടീനുകളിൽ പ്രവർത്തി ക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ ജനിതകമാറ്റം വന്ന വൈറസു കളേയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ഉപകരണ ത്തിന് കഴിയും.

കൂടാതെ, നവീന സങ്കേതികവിദ്യയിലൂടെ, ഉപഭോക്താക്കളുടെയും പ്രേക്ഷകരുടെയും സാന്നിധ്യത്തിൽ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണം സ്ഥാപനങ്ങൾക്കും തിയേറ്ററുകൾക്കും നടപ്പാക്കാൻ കഴിയുമെന്നത് തീയേറ്റർ രംഗത്ത് വിപ്ലവം സൃഷ്ടിക്കും.

സെന്റിമീറ്റർ ക്യുബിന് പത്ത് കോടിയിലധികം നെഗറ്റീവ് അയോണു കൾ വരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന് , ബാക്റ്റീരിയകളുടെയും മറ്റ് ദോഷകരമായ വൈറസുകളുടെയും പോസിറ്റീവ് ചാർജ്ജുള്ള എസ് പ്രോട്ടീനുകളെ തൽക്ഷണം തന്നെ പൊതിഞ്ഞ് നിർവ്വീര്യമാക്കാനുള്ള ശേഷിയുമുണ്ട്.

മുറികളിലും ഹാളുകളിലും ഉള്ള ഉപകരണങ്ങൾക്ക് യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിയ്ക്കുമെന്നതിനാൽ സ്കൂളുകളിലും കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുവാൻ പൂർണ്ണമായും ഇത് അനുയോജ്യവുമാണ്.

ആളുകൾ ധാരാളമായി കയറുന്ന പൊതു ഇടങ്ങളിൽ നിന്ന് അവരെ ഒഴിപ്പിക്കാതെ തന്നെ അവിടുത്തെ വായു അണുവിമുക്തമാക്കാൻ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്നതാണ് വൂൾഫ് എയർ മാസ്കിന്റെ മറ്റൊരു പ്രത്യേകത.

ജർമ്മൻ രൂപകല്പനയിൽ ഡെന്മാർക്കിൽ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ എയർ മാസ്ക് നിർമ്മിച്ചിരി ക്കുന്നത്.

സി. ഇ., ആർ. ഒ. എച്ച്. എസ്, തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിന് കേന്ദ്ര സർക്കാരിൻറെ സ്റ്റാർട്ട് അപ്പ് ഇന്ത്യ അംഗീകാരവും ലഭിച്ചി ട്ടുണ്ട്.

എം. എസ്. എം. ഇ. ടൈം ടു ലീപ് – കോവിഡ സൊല്യൂഷൻ ഓഫ് ദ ഇയർ- 2020 അവാർഡ്, (MSME Time-2-Leap COVID Solution of the Year Award), ബിസിനസ് മിന്റ് നേഷൻ വൈഡ് അവാർഡ് : സ്സോഷ്യൽ ഇന്നവേഷൻ ഓഫ് ദ ഇയർ ( Business Mint – Nationwide Award – Social Innovation of the year -2020) എന്നിവയുടെ പുരസ്കാരങ്ങളും ഇതിന് ലഭിച്ചിരുന്നു.

നിലവിൽ നാൽപ്പത്തിയൊൻപത് രാജ്യങ്ങളിൽ ശക്തമായ വിതരണ ശൃംഖലകലുള്ള ഉൽപ്പന്നം കൂടിയാണിത്. ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ദുബായിലെ ഡി പി വേൾഡ് എന്നിങ്ങനെ ഉപഭോക്താക്കളുടെ ഒരു വലിയ നിര തന്നെ ഈ എയർ മാസ്കിന് ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*