എയർഹോസ്റ്റസിന്‍റെ മരണത്തില്‍ ദുരൂഹത ; കാരണം ഭര്‍ത്താവെന്ന് സഹോദരന് മെസ്സേജ്
എയർഹോസ്റ്റസ് ടെറസ്സിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു ; കാരണം ഭര്‍ത്താവെന്ന് സഹോദരന് മെസ്സേജ്
ന്യൂഡല്‍ഹി: വീടിന്റെ ടെറസില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. തെക്കൻ ഡൽഹിയിലെ പഞ്ചശീൽ പാർക്കിൽ പഞ്ചലുഫ്താന എയര്‍ലൈന്‍സിലെ ജീവനക്കാരിയായ അനീഷ്യ ബത്ര(32) ആണ് മരിച്ചത്.അനീഷ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
മകൾ സ്ഥിരമായി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടേയും പീഡനത്തിന് ഇരയാകാറുണ്ടെന്നും അനീഷ്യയ്ക്ക് ശാരീരികമായി മുറിവേറ്റിട്ടുണ്ടെങ്കില്‍ അതിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നും കാട്ടി അനീഷ്യയുടെ പിതാവ് പോലീസിൽ പരാതി നൽകി.എന്നാൽ പോലീസ് ഇതുവരെ സംഭവത്തിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അനീഷ്യയുടെ പിതാവായ റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ആര്‍എസ് ബത്ര പറഞ്ഞു.
എന്നാല്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ വീട്ടുകാരുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്.മരണപ്പെടുന്നതിന് ഏതാനും മിനിറ്റ് മുമ്പ് താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് അനീഷ്യ ഭർത്താവായ മായംഗ് സിംഗ്വിന് മെസ്സേജ് അയച്ചിരുന്നു.ആ സമയം വീട്ടില്‍ തന്നെയുണ്ടായിരുന്ന മായംഗ് ടെറസിലേക്ക് ഓടിച്ചെന്നെങ്കിലും അപ്പോഴേക്കും യുവതി താഴേക്കു ചാടിയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിക്കുന്നതിന് തൊട്ടുമുമ്പ് അനീഷ്യ സ്വന്തം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെന്ന് സഹോദരന്‍ കരണ്‍ ബത്ര പറഞ്ഞു.രണ്ട് വര്‍ഷം മുമ്പായിരുന്നു അനീഷ്യയും മായംഗും തമ്മിലുള്ള വിവാഹം. എന്നാൽ അന്നുമുതൽ അനീഷ്യ നിരന്തര പീഡനത്തിന് ഇരയായിരുന്നു. മദ്യപാനിയായ മായംഗ് പണം ആവശ്യപ്പെട്ട് നിരന്തരം അനീഷ്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ മരണപ്പെടുന്നതിനു മുമ്പ് അനീഷ്യ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് സഹോദരൻ കരൺ ബത്ര പറഞ്ഞു.മായംഗ് തന്നെയൊരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും അയാൾ കാരണം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ പോകുന്നു എന്നുമാണ് അലീഷ്യ പറഞ്ഞത്.വിവരം പോലീസിൽ അറിയിക്കണമെന്നും മായംഗിനെ വെറുതേ വിടരുതെന്നും അലീഷ്യ സഹോദരനയച്ച മെസ്സേജിൽ പറഞ്ഞു.
സഹോദരി സ്വയം ആത്മഹത്യ ചെയ്തതല്ല എന്നാണ് കരണിന്റെ ആരോപണം.മുമ്പ് തന്റെ മാതാപിതാക്കളോടും മായംഗ് മോശമായി പെരുമാറിയിടുണ്ട്.അമ്മയെ അടിച്ചതിനാൽ ജൂൺ27 നു പോലീസിൽ പരാതി നൽകിയിരുന്നു.കരൺ കൂട്ടിച്ചേർത്തു.അനീഷ്യയുടെ മരണത്തിന് ശേഷം മായംഗിന്റെ കുടുംബം തങ്ങളെ ബന്ധപ്പെട്ടില്ലെന്നും കരണ്‍ പറഞ്ഞു.പോലീസിൽ നിന്ന് വേണ്ടവിധമുള്ള സഹായം ലഭിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
Leave a Reply
You must be logged in to post a comment.