എയര്‍ഹോസ്റ്റസിനെ മരിച്ചനിലയില്‍ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹത

ഡല്‍ഹി : എയര്‍ഹോസ്റ്റസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ ഗുരുഗ്രാമിലെ വാടകവീട്ടില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസായ മിസ്തു സര്‍ക്കാര്‍ എന്ന യുവതിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ ഉടമയുടെ മോശം പെരുമാറ്റത്തില്‍ മിസ്തു അസ്വസ്ഥയായിരുന്നുവെന്നാണ് പിതാവ് എച്ച്‌ സി സര്‍ക്കാര്‍ പറയുന്നത്.

മകള്‍ എന്തോ ചെയ്തുവെന്ന് ഉടമ എന്നെ വിളിച്ച്‌ പറഞ്ഞു. എന്നാല്‍ എന്‍റെ മകള്‍ക്ക് എന്തുസംഭവിച്ചുവെന്ന് ചോദിച്ചിട്ട് അയാള്‍ മറുപടി നല്‍കിയില്ല. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു..

സ്ഥലത്തെത്തിയ പോലീസാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എന്‍റെ മകള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ അവള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഉടമ അവളോട് വല്ലതും ചെയ്തിരിക്കാമെന്നാണ് ഞാന്‍ കരുതുന്നതെന്നും പിതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*