തിരുവനന്തപുരം വിമാനാത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരും ഏജന്റും അറസ്റ്റില്‍

തിരുവനന്തപുരം വിമാനാത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്: എയര്‍ ഇന്ത്യ ജീവനക്കാരും ഏജന്റും അറസ്റ്റില്‍

തിരുവനന്തപുരം വിമാനാത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്റേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനാത്താവളത്തിലൂടെ ഇവര്‍ കടത്തിയത്.

എയര്‍ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി റോണി, കായംകുളം സ്വദേശി ഫൈസല്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ ഭദ്രയുടെ ജീവനക്കാരായ ആറ്റിങ്ങല്‍ സ്വദേശി നബീല്‍, എറണാകുളം സ്വദേശി മെബീന്‍ ജോസഫ്, ഇടനിലക്കാരന്‍ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ഉവൈസ് തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment