വിമാനത്താവളങ്ങള്‍ അടച്ചു; അതിര്‍ത്തിയില്‍ സാഹചര്യം രൂക്ഷം
വിമാനത്താവളങ്ങള്‍ അടച്ചു; അതിര്‍ത്തിയില്‍ സാഹചര്യം രൂക്ഷം
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ പോര്‍ വിമാനം ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടു. അതിര്‍ത്തിയിലെ സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍ കശ്മീരിലെ നാല് വിമാനത്താവളങ്ങളും അടച്ചു.
ലെ,ജമ്മു, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അടച്ചത്. കൂടാതെ അമൃതസര്‍ വിമാനത്താവളവും താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ അതിര്‍ത്തി കടന്നു നാല് ബോംബുകള്‍ വര്‍ഷിച്ചതായി പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇന്ത്യന്‍ ഹെലികോപ്റ്റര്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീണു പൈലറ്റും കോ പൈലറ്റും മരിച്ചു. സാങ്കേതിക തകരാറാണ് ഹെലികൊപ്ട്ടര്‍ തകര്‍ന്ന് വീഴാന്‍ ഇടയാക്കിയതെന്ന് വ്യോമസേന വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.