പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ഡഫ്‌ലോയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സ്വീഡനിലെ സ്റ്റോക്‌ഹോം കണ്‍സേര്‍ട്ട് ഹാളില്‍ നടന്ന പുരസ്‌കാരദാനചടങ്ങിലേക്ക് പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് ഇരുവരും എത്തിയത്.

അഭിജിത് ബാനര്‍ജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞപ്പോള്‍ എസ്തര്‍ ഡഫ്‌ലോ നീല സാരിയിലാണ് എത്തിയത്. ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ അമേരിക്കന്‍ വേഷത്തിലെത്തി.

ആഗോളദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറില്‍ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരജേതാക്കളായി തിരഞ്ഞെടുത്തത്. അമര്‍ത്യാസെന്നിന് ശേഷം സാമ്പത്തികശാസ്ത്ര നൊബേല്‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിജിത് ബാനര്‍ജി. കൊല്‍ക്കത്തയിലാണ് ജനനം.

മസചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസര്‍മാരാണ് അഭിജിത്തും ഡഫ്‌ലോയും. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*