‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ… ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’

‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ… ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

വിവാഹത്തിനു മുന്നോടിയായുള്ള അന്നസേവ മാര്‍ച്ച് 6ന് ജിയോ ഗാര്‍ഡന്‍സിലായിരുന്നു നടന്നത്. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം.

പരിപാടിക്കിടയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിന് ശേഷം ആകാശിനോടും ശ്ലോകയോടും മാത്രം ചിത്രങ്ങള്‍ക്കു പോസ് ചെയ്യാന്‍ ഫൊട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെട്ടു.

ഇതിനായി പോസ് ചെയ്യുമ്പോള്‍ ആകാശിന്റെ അഭ്യര്‍ഥന ‘ശ്ലോക ചിരിക്കുമ്പോള്‍ അവളുടെ ചിത്രങ്ങളെടുക്കണേ’ എന്നായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.

എന്നാല്‍ ഇതിനുശേഷം ഇരുവരോടും ഒറ്റയ്ക്കു പോസ് ചെയ്യാന്‍ ഫൊട്ടോഗ്രാഫര്‍മാര്‍ ആവശ്യപ്പെടുകയും അതിന് ആകാശ് കിടിലന്‍ മറുപടി നല്‍കുകയും ചെയ്തു. ”കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണെന്നാണ് ആകാശിന്റെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment