മഞ്ജുവിന്റെ പ്രിയ ആരാധിക ഇനി ഓര്‍മ്മ; ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു

മഞ്ജുവിന്റെ പ്രിയ ആരാധിക ഇനി ഓര്‍മ്മ; ഗായികയും അഭിനേത്രിയുമായ ബീഗം റാബിയ അന്തരിച്ചു

ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ടിസ്റ്റുമായിരുന്ന ബീഗം റാബിയ അന്തരിച്ചു. കെ.ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കാതിന് ഇമ്പമേകുന്ന സ്വരമാധുര്യം കൊണ്ട് എന്നും അമ്പരപ്പിച്ചിരുന്ന ബീഗം റാബിയ കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ് കോഴിക്കോടന്‍ നാടകവേദികളില്‍ സജീവമാകുന്നത്.

രാമുകാര്യാട്ടിന്റെ ചെമ്മീന്‍ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ലോകം അറിയുന്ന അഭിനേത്രിയാകുമായിരുന്നു ബീഗം റാബിയ പക്ഷെ ആ അവസരം നിഷേധിച്ചു.

കോഴിക്കോടെത്തിയ മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച വാര്‍ത്തയായിരുന്നു. മഞ്ജുവിന്റെ കടുത്ത ആരാധിക കൂടിയായ റാബിയയുടെ സിനിമാ പ്രവേശനത്തിനും ഈ വാര്‍ത്ത മുതല്‍ക്കൂട്ടായി..

അങ്ങനെ പന്തെന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ വേണ്ടെന്ന് വെച്ച വെള്ളിത്തിരയിലേക്ക് അവരെത്തി.17ാം വയസ്സില്‍ കോഴിക്കോട് ആകാശവാണിയില്‍ ആര്‍ടിസ്റ്റായെത്തിയ റാബിയ ഈയടുത്ത കാലം വരെ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സജീവമായിരുന്നു.

സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്‌കാരങ്ങളും ബീഗം റാബിയക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ റാബിയ ബീഗം അന്തരിച്ച വാര്‍ത്ത വന്നതോടെ ഉമ്മയെ കുറിച്ചുള്ള മറക്കാനാവാത്ത അനുഭവം മഞ്ജു വാര്യരും പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment