യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി പട്ടികയിലെ ഉന്നത റാങ്കുകാര്‍: ദുരൂഹത

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി പട്ടികയിലെ ഉന്നത റാങ്കുകാര്‍: ദുരൂഹത

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാര്‍.

കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികള്‍ എല്ലാവരും ഇടംപിടിച്ചത്.

കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കേസിലെ രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍. നസീം പട്ടികയിലെ 28ാം റാങ്കുകാരനാണ്.

65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. പട്ടികയിലെ മൂന്നാം റാങ്കുകാരന്‍ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. ഇവരെല്ലാം കാസര്‍ഗോട്ടെ പരീക്ഷ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലാണ് എഴുതിയത്.

ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് പി എസ് സിയുടെ വിശ്വാസ്യതയിലേക്കാണ്. ഇതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ്് പി എസ് സിയ്ക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ത്തുന്നത്.

അഖിനെ കുത്തിയതിനു പിന്നില്‍ പാട്ടുപാടല്‍ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കുത്തിയവനും പിടിച്ചു വച്ചവനും റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍.

പി. എസ് സി യുടെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു. ഇവരുടെ പരീക്ഷാ സെന്റര്‍ യൂണിവേഴ്സിറ്റി ആയതിനെയും, ഇവര്‍ക്ക് കോളേജ് അധികൃതര്‍ ഉത്താശ ചെയ്തുവോ എന്നും അന്വേഷണ വിധേയമാക്കണം-എന്നാണ് രാജീവിന്റെ ആവശ്യം.

ഈ മാസം ഒന്നാം തീയതിയാണ് കെഎപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടിക പിഎസ്സി പുറത്തിറക്കിയത്.

യൂണിവേഴ്‌സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തെന്നും കോപ്പിയടിച്ചാണ് എസ്എഫ്ഐ നേതാക്കള്‍ ഉന്നത റാങ്ക് നേടിയത് എന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണ്ണരൂപം

PSCയുടെ സുതാര്യത

ഒരാഴ്ച മുന്‍പാണ് പി എസ് സി കോണ്‍സ്റ്റബിള്‍ പരീകഷയുടെ ഫലം പ്രഖ്യാപിച്ചത്. അതില്‍ കാസര്‍കോട് ബറ്റാലിയനില്‍ 1-ാം റാങ്ക് ശിവരഞ്ജിത്ത്, 2-ാം റാങ്ക് പ്രണവ്, 28-അം റാങ്ക് നസീം എന്നിവര്‍ക്ക് ലഭിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും എഴുത്ത് പരീക്ഷയില്‍ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാര്‍ക്കാണ്.

പ്രണവ് ആകട്ടെ 78 മാര്‍ക്കും. ഇയാള്‍ അവിടത്തെ യൂണിറ്റ് ഭാരവാഹിയാണ്. കേരളത്തിലെ എല്ലാ ബറ്റാലിയന്‍ കൂടെ നോക്കിയാലും ഇവര്‍ രണ്ട് പേരുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അടുത്തെങ്ങും ആരുമില്ല. ലക്ഷങ്ങള്‍ പരീക്ഷ എഴുതിയതാണെന്നു ഓര്‍ക്കണം

നസീം പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നല്‍ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പൊലീസുകാരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലിയത്. അക്രമംനടന്നതിന് തൊട്ടുപിന്നാലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. കേസില്‍നിന്ന് ഒഴിവാക്കാനും വന്‍ സമ്മര്‍ദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം.

എന്നാല്‍ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാള്‍ എത്താറുണ്ട്. മന്ത്രി എ.കെ. ബാലന്‍ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജില്‍ സജീവമായത്.

അക്രമ രാഷ്ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവര്‍ക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നല്‍കുന്നുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഈ പരീക്ഷ എഴുതിയവര്‍ക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്.

എന്നിട്ടും മുന്‍പ് ഒരു പരീക്ഷയിലും മികവ് കാട്ടാത്ത ഇവര്‍ക്ക് എങ്ങനെ 78 മാര്‍ക്ക് വാങ്ങിക്കാന്‍ കഴിഞ്ഞു. കാസര്‍കോട് ബറ്റാലിയനില്‍ എഴുത്ത് പരീക്ഷയില്‍ മൂന്നാമത്തെ ഉയര്‍ന്ന മാര്‍ക്ക് നേടിയ ആള്‍ക്ക് കിട്ടിയത് 71 മാത്രം.

ലക്ഷങ്ങള്‍ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാര്‍ക്കാണ് വ്യത്യാസം വരുക. പി എസ് സിയുടെ ഏത് റാങ്ക്ലിസ്റ്റ് പരിശോധിച്ചാലും നിങ്ങള്‍ക്ക് അതു മനസിലാവുമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

ഇവര്‍ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്സിറ്റി കോളേജില്‍ തന്നെയാണെന്ന് ആരോപണം ഉണ്ട് (ആ വസ്തുത പരിശോധിച്ച് നിജസ്ഥിതി പുറത്തുവരണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പി.എസ്.സി യില്‍ ജോലി ചെയ്യുന്നവരുടെ ഒത്താശയോടു കൂടിയാണെന്ന് വ്യക്തം).

ഒരാളെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എങ്ങനെയാണ് ഇത്ര ക്ഷമയോടെ പഠിച്ചു ഉയര്‍ന്ന റാങ്ക് വാങ്ങാന്‍ കഴിയുക?? അല്ലെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എങ്ങനെയാണ് ജോലി നഷ്ടപ്പെടും എന്നുറപ്പുള്ള ഒരു പ്രവൃത്തി ചെയ്യാന്‍ കഴിയുക?

ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷങ്ങളോളം പഠിച്ചാണ് ഒരു റാങ്ക്ലിസ്റ്റില്‍ എങ്കിലും ഇടം നേടുക. അവിടെയാണിവര്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നത്. ഇതുപോലെ എത്രപേര്‍ ജോലിയില്‍ കയറിയിട്ടുണ്ടാവും

പി എസ് സി 100% സുതാര്യമാവണം അല്ലെങ്കില്‍ അത് വിദ്യാഭ്യാസമുള്ള ഒരു ജനതയോട് ചെയ്യുന്ന പൊറുക്കാന്‍ കഴിയാത്ത തെറ്റാണ്. പൊതുസമൂഹത്തില്‍ ഇത് ചര്‍ച്ച ചെയ്യണം. സമഗ്രമായ അന്വേഷണം വേണം. നീതി നടപ്പാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*