അക്കിലസ് അല്ല ശിഹാബ് ആണ് താരം ; മലയാളി യുവാവിന്റെ ലോകകപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബർ ലോകം
റിയാദ്:ഫുട്‌ബോൾ എന്നും മലയാളികൾക്ക് ഒരു ആവേശമാണ്. കാതങ്ങൾക്കപ്പുറം ഫുട്‌ബോൾ കൊടിയേറുമ്പോൾ ആവേശം മുഴുവൻ ഇങ്ങു കൊച്ചു കേരളത്തിലാണ്. മെസ്സിയും നെയ്മറും റൊണാൾഡോയും എല്ലാം പിന്നെ നമുക്ക് അയലത്തെ പയ്യന്മാരാണ്.ഫുട്‌ബോൾ തിരശ്ശീല ഉയരുന്നതോട് കൂടി പിന്നെ ഫാൻസ് തമ്മിലുള്ള ചൂടൻ വാക്പോരുകളും വാതുവൈപ്പുകളും തുടങ്ങുകയായി.അവലോകനങ്ങൾ പലവിധം.
എന്നാൽ എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും ജയം അത് നമ്മുടെ സ്വന്തം ടീമിന്റെ ഗോൾ പോസ്റ്റിൽ വന്നു കേറും.എന്നാൽ ഇവിടെ ഇത്തവണത്തെ ലോകകപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ചു താരമായിരിക്കുകയാണ് മലയാളിയായ ശിഹാബ്. പ്രവചനങ്ങൾ പിഴച്ചതോടെ അക്കിലസ് പൂച്ചയെ പാടേ ഉപേക്ഷിച്ച സൈബർ ലോകം പക്ഷെ ശിഹാബിനെ ഏറ്റെടുത്തിരിക്കുകയാണ്.
എങ്ങനെ ഏറ്റെടുക്കാതിരിക്കും കാരണം പ്രവചനം കിറുകൃത്യം. കഴിഞ്ഞ മാസം26 നാണ് തന്റെ ഫേസ്ബുക്ക് പേജിൽ ഈ യുവാവ് കണക്കുകൂട്ടലുകൾ പങ്കുവച്ചത്. അതോടെ ലൈക്കും കമെന്റുമായി നിരവധി പേരെത്തി. ഫാനിസം മറന്ന് ശിഹാബിനെ പ്രശംസിക്കുകയാണ് എല്ലാവരും. കളി കൃത്യമായി വിലയിരുത്തിയ ശേഷമാണ് സെമി ഫൈനൽ ഫൈനൽ ലയനപ്പുകളെല്ലാം പറഞ്ഞിരിക്കുന്നത്.
പ്രവാസത്തിന്റെ ചൂട് തെല്ലും ബാധിച്ചിട്ടില്ലാത്ത നിഗമനങ്ങൾ.എന്തായാലും കപ്പ് നേരെ ഫാന്സിലേക്ക് പോകും എന്നാണ് ശിഹാബിന്റെ വിലയിരുത്തൽ. ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പിച്ച് ഫ്രാന്‍സ് കിരീടം നേടുമെന്നാണ് അദ്ദേഹം പറയുന്നത്.അതുകൂടി ശരിയായാൽ പിന്നെ ഫുട്‌ബോൾ ആരാധകർക്കിടയിലെ കിരീടം ഇല്ലാത്ത രാജാവാകും ഈ മലയാളി. വിലയിരുത്തൽ ഇങ്ങനെയൊക്കെ ആണേലും ആളൊരു അർജെന്റീന പക്ഷക്കാരാണ്.
പത്തുവർഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്സീബ് എഞ്ചിനീയറിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു പ്രവാസി എഴുത്തുകാരന്‍ കൂടിയാണ്.എന്തായാലും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇപ്പോൾ ലഹരി ഫുട്‌ബോളാണ്.സ്വന്തം ടിം പുറത്തു പോയവരും ശേഷിക്കുന്ന രണ്ടിൽ ഒരാൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.ഇനി പ്രവചനത്തിന്റെ ഭാവി എന്താകുമെന്നു കാത്തിരുന്നു തന്നെ കാണണം.