ഹെലികോപ്റ്ററില്‍ തൂങ്ങി അതിസാഹസിക പ്രകടനം നടത്തുന്ന അക്ഷയ് കുമാര്‍; താരത്തിന് ആരാധകരുടെ മുന്നറിയിപ്പ്

ഹെലികോപ്റ്ററില്‍ തൂങ്ങി അതിസാഹസിക പ്രകടനം നടത്തുന്ന അക്ഷയ് കുമാര്‍; താരത്തിന് ആരാധകരുടെ മുന്നറിയിപ്പ്

പുതിയ ചിത്രം സൂര്യവന്‍ഷിയിലെ ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നുള്ള സാഹസികമായ ആക്ഷന്‍ രംഗത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. രോഹിത് ഷെട്ടിയുടേതാണ് ചിത്രം.

എന്നാല്‍ താരം ചിത്രം പോസ്റ്റ് ചെയ്യുന്നതോടൊപ്പം ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കുകയുണ്ടായി. ആരാധകരാരും ഇത് പരീക്ഷിച്ച് നോക്കരുതെന്നാണ് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. എന്നാല്‍ ചിത്രം ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ചെയ്യുന്നത്.

ഇതിന് പിന്നാലെ താരത്തിന് തിരിച്ച് ഉപദേശവുമായി ആരാധകരം എത്തിയിരിക്കുകയാണ്. ഇത്തരം രംഗങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് അക്ഷയ്ക്ക് ആരാധകര്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ഷി പോലീസ് ശ്രേണിയിലെ നാലാം ചിത്രമാണ്. സിങ്കം, സിംബ എന്നിവ രോഹിതിന്റെ മറ്റ് സിനിമകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment