നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചു
നെഹ്രുട്രോഫി വള്ളംകളി മാറ്റിവച്ചു
ആലപ്പുഴ:പുന്നമടക്കായലിൽ വച്ച് ഈ ശനിയാഴ്ച്ച നടക്കാനിരുന്ന 66 മത് നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 22 അണക്കെട്ടുകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് വെള്ളംകളി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. സച്ചിൻ ടെണ്ടുൽക്കർ മുഖ്യാഥിതിയാകുന്ന ഇത്തവണത്തെ നെഹ്‌റുട്രോഫി വള്ളംകളിയിൽ 20 ചുണ്ടൻവള്ളങ്ങളുൾപ്പെടെ 78 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക.
Leave a Reply