സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വോയിസ് ക്ലിപ്പുകള്‍ക്കൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വോയിസ് ക്ലിപ്പുകള്‍ക്കൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ കേസെടുത്തു. തുറവൂര്‍ കളരിക്കല്‍ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിന് (19), അമല്‍ദേവ് (18) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവിക്കു ഈ മേഖലയിലെ 21 സ്ത്രീകള്‍ ചേര്‍ന്നു നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പ്രതികള്‍ സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്ന സൂചന ലഭിച്ചെങ്കിലും ചിത്രങ്ങള്‍ മോര്ഫ്ചെയ്തതെന്ന പരാതി തെളിയിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
അതേസമയം പൊലീസ് പരാതിക്കാരുടെ മൊഴിയെടുക്കുകയോ പ്രതികളുടെ വീടുകളില്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതികള്‍ക്കു രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും പൊലീസ് കൂട്ടുനില്‍ക്കുന്നെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
പ്രതികള്‍ നാട്ടിലെ സ്തീകള്‍ അറിയാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ലൈംഗികച്ചുവയുള്ള വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു എന്നാണു പരാതി. ചില ദൃശ്യങ്ങളും വോയ്സ് ക്ലിപ്പുകളും പരാതിക്കാര്‍ പൊലീസിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു.
ഇത്തരത്തില്‍ 36 പേരുടെ ചിത്രങ്ങള്‍ ഇവര്‍ പകര്‍ത്തിയതായും വോയ്സ് ക്ലിപ്പില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നു പരാതിക്കാരായ വീട്ടമ്മമാര്‍ പറഞ്ഞു.
പ്രതികളിലൊരാളുടെ അമ്മയുടെ ചിത്രം ഇത്തരത്തില്‍ ഇവരുടെ ഗ്രൂപ്പിലെത്തിയതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതാണ് വിവരം പുറത്തറിയാന്‍ കാരണം. ഒരാളുടെ അമ്മയുടെ ചിത്രം പ്രചരിപ്പിച്ചതോടെ മറ്റുള്ളവരുടെ അമ്മമാരുടെ ചിത്രങ്ങളും ഗ്രൂപ്പിലെത്തിയതായി പ്രതികളിലൊരാള്‍ വോയ്സ് ക്ലിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply