വിവാഹ സദ്യ തികഞ്ഞില്ല; വിളമ്പാൻ നിന്നവർക്ക് നേരെ കയ്യേറ്റം
വിവാഹ സദ്യ തികഞ്ഞില്ല; വിളമ്പാൻ നിന്നവർക്ക് നേരെ കയ്യേറ്റം
ആലപ്പുഴ: വിവാഹ സദ്യ തികയാഞ്ഞതിനെ ചൊല്ലി വിളമ്പാൻ നിന്നവരെ കയ്യേറ്റം ചെയ്തു. വിദ്യാര്ഥിയടക്കമുള്ളവര്ക്കാണ് മദ്യപസംഘത്തിന്റെ മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ തുമ്പോളി തീര്ഥശേരിക്കു സമീപമുള്ള ഒരു വിവാഹവീട്ടിലായിരുന്നു സംഭവം.
മര്‍ദനത്തില്‍ പരിക്കേറ്റ തുമ്പോളി വടക്കേയറ്റം വി.എ. ടോണി(21)യെയും മറ്റൊരു ബാലനെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം തികയാഞ്ഞതില് പ്രതിഷേധിച്ച് വിളമ്ബാന്നിന്ന യൂണിഫോമിട്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. ആലപ്പുഴ നോര്‍ത്ത പോലീസ് കേസെടുത്തു.
Leave a Reply