തട്ടിൻപുറം പരിശോധിച്ച് എക്സൈസ് ഞെട്ടി; മദ്യവും ഹാൻസും പാൻപരാഗും

തട്ടിൻപുറം പരിശോധിച്ച് എക്സൈസ് ഞെട്ടി; മദ്യവും ഹാൻസും പാൻപരാഗും
രഹസ്യവിവരം ലഭിച്ചതിനെ അടിസ്ഥാ നത്തിൽ പന്തളം കുളനടയിലെ ഒരു വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് സംഘം ഞെട്ടി.

വീടിന്റെ തട്ടിൻപുറത്ത് ഒഴിപ്പിച്ചുവെച്ച വൻ മദ്യശേഖരവും പുകയില ഉൽപ്പന്ന ങ്ങളും പിടികൂടി. കർണാടകയിൽ നിന്ന് എത്തിച്ച് തെരഞ്ഞെടുപ്പ് സമയത്ത് വിൽപ്പന നടത്താൻ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.

പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധന യിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കുളനട ആറന്മുള റോഡിൽ ഗുരുമന്ദിരത്തിന് സമീപം ചാങ്ങിഴേത്ത് കിഴക്കേതിൽ മധു സൂദനൻ ( 46 ) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

43.4 ലിറ്റർ മദ്യവും 162 പാക്കറ്റും 29 കുപ്പികളും ഉൾപ്പെടെ അഞ്ച് കിലോ ഹാൻസും പിടിച്ചെടുത്തു ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സംശയം തോന്നിയ ഒക്കെ സംഘം തട്ടിൻപുറം പരിശോധി ക്കുകയായിരുന്നു.

മേൽക്കൂരയുടെ ഓട് ഇളക്കി നടത്തിയ പരിശോധനയിലാണ് മദ്യശേഖരവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്താ നായത്. സമാനമായ കേസിൽ നേരത്തെയും ഇയാൾ അറസ്റ്റിലാ യിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*