ജാഗ്രത; കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യത

കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

17-11-2020 മുതൽ 19-11-2020 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിനു പോകരുത്.

2020 നവംബർ 19 നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

17-11-2020 : കേരള തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിക്കുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

18-11-2020 മുതൽ 19-11-2020 : കേരള തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ് (18-11-2020), മധ്യ കിഴക്കൻ അറബിക്കടൽ (19-11-2020) എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെ വേഗതയിലും വീശിയടിക്കുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേല്പറഞ്ഞ സമുദ്ര മേഖലകളിൽ മേല്പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

മുന്നറിയിപ്പ് നിലനിൽക്കുന്ന സമുദ്ര മേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*