ജാഗ്രത ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു

ജാഗ്രത ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു
സംസ്ഥാനത്ത് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ കണക്ക് പതിനായിരത്തിന് മുകളിൽ എത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ .

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഉയരാനുള്ള സാധ്യതയാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നത് . ടി പി ആർ 5 ശതമാനത്തിനും മുകളിൽ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ് .

രോഗ പകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട് . ലക്ഷണങ്ങൾ ഉള്ളവർക്ക് ഉടൻ പരിശോധന നടത്തണം .

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ പി സി ആർ പരിശോധനയും നടത്തണം .ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദ്ദേശവും നൽകി .

രോഗ വ്യാപനം കണ്ടെത്തിയാൽ ജില്ല ഭരണകൂടങ്ങൾക്ക് കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട് . ഇതിനിടെ പൊതു ഇടങ്ങളിൽ മാസ്ക് സാനിറ്റൈസർ സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*