ഗര്‍ഭിണിയാണെന്നറിയാതെ ഞാനന്ന് അത്രയും സിഗരറ്റുകള്‍ വലിച്ചു തീര്‍ത്തിട്ടുണ്ട്; സോണിയ

ഗര്‍ഭിണിയാണെന്നറിയാതെ ഞാനന്ന് അത്രയും സിഗരറ്റുകള്‍ വലിച്ചു തീര്‍ത്തിട്ടുണ്ട്; ആലിയയുടെ അമ്മ

1993ല്‍ പുറത്തിറങ്ങിയ ഗുംറ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരിന്നുവെന്നും അതറിയാതെ ഒരുപാട് സിഗരറ്റ് വലിച്ചിട്ടുണ്ടെന്നും പറയുകയാണ് എണ്‍പതുകളില്‍ ബോളിവുഡില്‍ തിളങ്ങിയ നടി സോണി റസ്ദാന്‍.

ട്വിറ്ററിലൂടെയാണ് മുന്‍കാല ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി കുറിച്ചത്. നടി ആലിയ ഭട്ടിന്റെ അമ്മയാണ് സോണി റസ്ദാന്‍. ഗുംറയിലേത് എനിക്കേറ്റവും പ്രശംസ നേടിത്തന്ന റോളാണ്.

എന്റെ പ്രിയപ്പെട്ട സിനിമകളിലൊന്നുമാണ്. പകരം വെയ്ക്കാനില്ലാത്ത നടിയാണ് ശ്രീദേവി. അവര്‍ക്കൊപ്പം അഭിനയിക്കാനായി എന്നത് സന്തോഷം തരുന്നു. മനസില്‍ സൂക്ഷിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്.

അന്ന് ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്റെയുള്ളില്‍ ആലിയ ഉണ്ടെന്നതറിയാതെയാണ് ഞാനന്ന് അത്രയും സിഗരറ്റുകള്‍ വലിച്ചുതീര്‍ത്തത്. ചിത്രത്തില്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയായാണ് സോണി അഭിനയിച്ചത്. സഞ്ജയ് ദത്തിനും ശ്രീദേവിക്കുമൊപ്പം സോണി അഭിനയിച്ച ചിത്രമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment