അ​ലി​ഫ്​ സ്​​കൂ​ളി​ല്‍ ടീ​ന്‍​സ്​ മീ​ഡി​യ ടോ​ക്ക്​

റി​യാ​ദ്: അ​ലി​ഫ് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ 10ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടീ​ന്‍​സ്​ മീ​ഡി​യ ടോ​ക്ക്​ സം​ഘ​ടി​പ്പി​ച്ചു. അ​ലി​ഫ് അ​റ്റ്​ 10 ഇ​വ​ന്‍​ഷ്യ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​​െന്‍റ പ​ത്തി​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണി​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു മീ​ഡി​യ ടോ​ക്ക്.അ​റ​ബ്​ ന്യൂ​സ് മാ​നേ​ജി​ങ് എ​ഡി​റ്റ​ര്‍ സി​റാ​ജ്​ വ​ഹാ​ബ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ലെ മ​റ്റേ​തൊ​രു ന​ന്മ​യും തി​ന്മ​യും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്​ പോ​ലെ വാ​ര്‍​ത്ത​ക​ളി​ല്‍ ക​ട​ന്നു​കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ങ്ങ​ളും തി​രി​ച്ച​റി​യാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മു​ക്കി​ഷ്​​ട​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മേ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ പാ​ടു​ള്ളൂ എ​ന്ന ശാ​ഠ്യം അരുതെന്നും അ​ദ്ദേ​ഹം ഉ​പേ​ദ​ശി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം ഉ​ത്ത​രം പ​റ​ഞ്ഞു.

ഉ​പാ​ധി​ക​ള്‍ ഇ​ല്ലാ​തെ, സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രു​മാ​യി സം​വ​ദി​ക്കാ​നും സൗ​ഹാ​ര്‍​ദം പു​ല​ര്‍​ത്താ​നും ക​ഴി​യു​ന്നു എ​ന്ന​താ​ണ് ഒ​രു മാധ്യമ​പ്ര​വ​ര്‍​ത്ത​ക​നെ മ​റ്റു​ള്ള​വ​രി​ല്‍​നി​ന്നും വ്യ​ത്യ​സ്​​ത​നാ​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​ര​മാ​യി അ​ദ്ദേ​ഹം​പ​റ​ഞ്ഞു.പ്രി​ന്‍​സി​പ്പ​ല്‍ മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ അ​ച്ച​ടി ദൃ​ശ്യ സൈ​ബ​ര്‍ മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​െ​ങ്ക​ടു​ത്തു. ഉ​ബൈ​ദ് എ​ട​വ​ണ്ണ (റി​യാ​ദ്​ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം), വ​ഖാ​ര്‍ ന​സീം വാ​മി​ഖ്​ (റി​യാ​ദ് പാ​ക്‌ മീ​ഡി​യ ഫോ​റം), മു​ഹ​മ്മ​ദ്‌ സൈ​ഫു​ദ്ദീ​ന്‍, സ​കി​യു​ല്ല മു​ഹ്സി​ന്‍, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഡോ. ​സ​ഈ​ദ് മ​സൂ​ദ്, ഇ​ല്യാ​സ് റ​ഹീം, കെ.​എ​ന്‍. വാ​സി​ഫ്, സ​റീ​ന്‍ വാ​സി​ഫ്, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.അ​ലി​ഫ്​ സ്​​കൂ​ള്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ലു​ഖ്മാ​ന്‍ പാ​ഴൂ​ര്‍, അ​ലി​ഫ് ഗ്ലോ​ബ​ല്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ്‌ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ഫ​ല​കം വി​ത​ര​ണം ചെ​യ്തു. പി.​കെ. ഷ​മീ​ര്‍, സു​ന്ദു​സ് സാ​ബി​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. അ​ലി ബു​ഖാ​രി ന​ന്ദി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*