Alku Selfie Viral l Actor Sakalakalashala Film l Latest Movie News l അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി

Alku Selfie Viral l Actor Sakalakalashala Film l Latest Movie News

അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി


സമൂഹ മാധ്യമങ്ങളിലൂടെ പണികിട്ടിയവരും നേട്ടമുണ്ടാക്കിയവരുമായ നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരു സെല്‍ഫി പങ്കുവെച്ചതിലൂടെ സിനിമയിലെത്തിയ കഥയാണ്‌ അല്‍ക്കുവിന് പറയാനുള്ളത്. പോലീസ് വാഹന പരിശോധനയ്ക്കിടെ പെറ്റിയടിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയും ചേര്‍ത്ത് എടുത്ത സെള്‍ഫി അല്‍ക്കു ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

Also Read >> ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു

ഈ ചിത്രം വൈറലായതോടെ അല്‍ക്കു താരമായി മാറുകയായിരുന്നു.ചിത്രം വൈറലായതോടെ അല്‍ക്കുവിനെ സിനിമയിലും അവസരം തേടിയെത്തി. എറണാകുളം സ്വദേശിയാണ് അല്‍ക്കു.വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാലയിൽ ഒരു രസികൻ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് അല്‍ക്കുവിന്.

Also Read >> ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!

ചിത്രത്തിൽ കാണുന്നതുപോലെ ബിടെക് വിദ്യാർഥിയായ ഒരു ഫ്രീക്കനായിട്ടാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്.2019 ജനുവരി 11 നാണ് ചിത്രം റിലീസിനായി എത്തുന്നത്. നേരത്തെ അനുശ്രീ നായികയായ ഓട്ടർഷയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട് എറണാകുളം സ്വദേശിയായ അല്‍ക്കു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*