ആലുവ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍
ആലുവ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍
ആലുവ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ മുഴുവന്‍ പ്രതികളും പോലീസ് പിടിയില്‍. മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ നാലു പേരെ ഇന്നലെ മൂന്നാറിലെ വനത്തില്‍ നിന്നും ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഇതോടെ കേസിലെ അഞ്ചു പ്രതികളും അറസ്റ്റിലായി.
ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളാണ് പിടിയിലായത്. സ്വര്‍ണ ശുദ്ധീകരണ ശാലയിലെ ഡ്രൈവറേയും പിടികൂടിയിട്ടുണ്ട്. കവര്‍ച്ച ആസൂത്രണം ചെയ്തത് സ്വര്‍ണ്ണം ശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവര്‍ സതീഷാണ്. കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായി മൂന്നാറിലെ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴടക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply