കടന്നുപിടിച്ച് വഴങ്ങി തരണമെന്ന് അയാള്‍ അലറി ; അലന്‍സിയറിനെതിരെ ഗുരുതര ആരോപണം
കടന്നുപിടിച്ച് വഴങ്ങി തരണമെന്ന് അയാള്‍ അലറി ; അലന്‍സിയറിനെതിരെ ഗുരുതര ആരോപണം
ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയറിൽ നിന്നും നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ നടി ദിവ്യാ ഗോപിനാഥിനെ പിന്തുണച്ച് ചിത്രത്തിന്റെ സംവിധായകനും നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകനായ ജുബിത്ത് നമ്രാഡത്ത് നടിയെ പിന്തുണച്ച് പ്രതികരിച്ചത്.
ഇവയ്ക്കു പിന്നാലെ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ സെറ്റിലും അലന്‍സിയറിന്റെ അതിക്രമങ്ങളുണ്ടായതായി എന്ന് വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകനായ ഷിജുവും രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു അമേരിക്കന്‍ സുഹൃത്തില്‍ നിന്നും അയച്ചു കിട്ടിയ ഈ വിവരങ്ങള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അലന്‍സിയര്‍ എന്ന കലാകാരനിലെ അധമത്വം പൂര്‍ണ്ണമായെന്നും പേര് വെളിപ്പെടുത്തുവാന്‍ തല്‍ക്കാലം ആഗ്രഹിക്കാത്ത സുഹൃത്തിന്റെ കത്ത് കുറച്ചു ചുരുക്കിയാണ് കൊടുക്കുന്നതെന്നും ഷിജു പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിജു അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അലന്‍സിയറിനെതിരെ ആരോപണം ഇങ്ങനെ…
https://www.facebook.com/shiju.shiju.5203/posts/999633736911318
Leave a Reply