അല്ലു അര്‍ജുന്റെ ഏഴു കോടി രൂപയുടെ കാരവന്‍; അമ്പരന്ന് ആരാധകര്‍

അല്ലു അര്‍ജുന്റെ ഏഴു കോടി രൂപയുടെ കാരവന്‍; അമ്പരന്ന് ആരാധകര്‍

ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ വിശ്രമത്തിനോ മെയ്ക്കപ്പ് ഇടുന്നതിന് വേണ്ടിയാണ് സിനിമാ താരങ്ങള്‍ കാരവന്‍ ഉപയോഗിക്കുന്നത്. അതും മുതിര്‍ന്ന താരങ്ങള്‍ക്ക് വേണ്ടിയായിരിക്കും അധികവും കാരവന്‍ ഉപയോഗിക്കാറുള്ളത്.

ലക്ഷങ്ങളും കോടികളും മുടക്കി കാരവന്‍ സൂപ്പര്‍താരങ്ങള്‍ സ്വന്തമാക്കുന്നുണ്ടെങ്കിലും സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത് ഏഴ് കോടിയുടെ കാരവനാണ്.

വാഹനത്തിന് ഏകദേശം ഏഴുകോടിയോളം രൂപ താരം മുടക്കിയെന്നാണ് വാര്‍ത്തകള്‍. അതില്‍ 3.5 കോടി ഇന്റീരിയറിനായും ബാക്കി തുക എക്സ്റ്റീരിയറിനും ഷാസിക്കും ഡിസൈനുമാണ് ചെലവായത്.

ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കറുപ്പു നിറത്തിലുള്ള വാഹനത്തിനു കസ്റ്റമൈസിഡ് വീലുകളാണ്.

താരത്തിന്റെ പ്രത്യേക താല്‍പര്യമനുസരിച്ച് ഡിസൈന്‍ ചെയ്ത ഇന്റീരിയറില്‍ മൂഡ് ലൈറ്റിങ്സുകളും കൂടാതെ മൂണ്‍വിന്‍ഡോയും ഉണ്ട്. ലക്ഷ്വറി അപ്പാര്‍ട്ട് മെന്റിനെ തോല്‍പ്പിക്കുന്ന സൗകര്യങ്ങളാണ് വാഹത്തിന്റെ ഇന്റീരിയറില്‍.

കിടപ്പുമുറിയും മേക്കപ്പ്‌റൂമുമായി മാറ്റാവുന്ന റൂമാണ് അതില്‍ ഏറ്റവും വലിയ പ്രത്യേകത. മേക്കപ്പിനായി 360 ഡിഗ്രീ തിരിയുന്ന ഇലക്ട്രോണിക് ചെയറും വലിയ കണ്ണാടിയും ആവശ്യമെങ്കില്‍ വാഹനത്തിന്റെ വശങ്ങള്‍ പുറത്തേയ്ക്ക് തള്ളി മുറിയുടെ വലിപ്പം കൂട്ടാനുമാകും. വലിയ ടിവി, ഫോണ്‍ തുടങ്ങീ ഒരു ഹോട്ടല്‍ മുറിയിലുള്ള സൗകര്യങ്ങളിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply