പ്രേമത്തില്‍ നായകനാവേണ്ടിയിരുന്നത് ദുല്‍ഖറെന്ന് അല്‍ഫോന്‍സ് പുത്രന്‍

പ്രേമത്തില്‍ നായകനാവേണ്ടിയിരുന്നത് ദുല്‍ഖറെന്ന് അല്‍ഫോന്‍സ് പുത്രന്‍

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം ചിത്രം അന്നുവരെയുണ്ടായിരുന്ന ബോക്സോഫീസ് കളക്ഷനുകളെ വെട്ടിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറിയിരുന്നു.

നിവിന്‍ പോളിയുടെ സൂപ്പര്‍ സ്റ്റാര്‍ഡം ആരംഭിച്ചത് പ്രേമത്തിലൂടെയായിരുന്നു. എന്നാല്‍ പ്രേമത്തില്‍ നായകനാവേണ്ടിയിരുന്നത് നിവിന്‍ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നുപറച്ചില്‍. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നുത്. താനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെ കാസ്റ്റ് ചെയ്യാന്‍ ആയിരുന്നു തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് നിവിനുമായുള്ള എന്റെ അടുപ്പം വെച്ച് നിവിന്‍ നായകനാകുകയായിരുന്നെന്നന്നും അല്‍ഫോന്‍സ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*