കണ്ടെയ്നർ ലോറി മറിഞ്ഞു

കണ്ടെയ്നർ ലോറി മറിഞ്ഞു

ആലുവ എറണാകുളം ദേശീയപാതയില്‍ പുളിഞ്ചുവട് കണ്ടെയ്നർ ലോറി മറിഞ്ഞു . ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു . എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് സിഗ്നൽ പോസ്റ്റിലിടിച്ച് മറിഞ്ഞത് . ദേശീയ പാതയിൽ എറണാകുളം ഭാഗത്തേക്ക് ഏറെ നേരം ഒഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*