ആശുപ്രതിയിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

ആശുപ്രതിയിൽ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

പറവൂർ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറേയും ജീവനക്കാ രേയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ .

പറവൂർ കെടാമംഗലം കല്ലറക്കൽ വീട്ടിൽ അഖിൽ ( 23 ) ആണ് അറസ്റ്റിലായത് . 30 ന് പുലർച്ചെയാണ് സംഭവം . വിരലിന് മുറിവുമായാണ് ഇയാളും സുഹ്യത്തുക്കളും ആശുപത്രിയിൽ എത്തിയത് .

ഡോക്ടർ ചികിത്സിക്കുന്നതിനിടയിൽ ചികിത്സ വേണ്ടെന്ന് പറഞ്ഞ് പോകാനൊരുങ്ങിയ അഖിലിനെ തടഞ്ഞ സുഹൃത്തുക്കളുമായി അഖിൽ വാക്കേറ്റമുണ്ടാക്കുകയും മദ്യലഹരിയിലായിരുന്ന ഇയാൾ ആശുപ്രതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു .

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ നിർദ്ദേശപ്രകാരം പറവൂർ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*