ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ആലുവയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതേസമയം കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

കുട്ടിയുടെ തലച്ചോറിനകത്തെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ് എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ഇന്നലെ വൈകീട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുഞ്ഞ് വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. പൊലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്ത് വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*