സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
പട്ടിമറ്റം ചേലക്കുളത്തത് ഉപേക്ഷിക്കപ്പെട്ട സ്കൂട്ടറിൻറെ സീറ്റിനടിയിൽ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി വെള്ളത്തൂവൽ ചെങ്കുളം ഭാഗത്ത് വീട്ടിൽ അനന്തു (20) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്കൂട്ടറിൽ കഞ്ചാവുമായി വരുമ്പോൾ പോലീസ് ജീപ്പ് കണ്ടു ഭയന്ന് പ്രതി ആഞ്ഞിലി ചുവടുഭാഗത്ത് ഒരു പോക്കറ്റ് റോഡിൽ സ്കൂട്ടർ ഒളിപ്പിച്ചു വെച്ചതിനുശേഷം കൂട്ടുകാരനെ വിളിച്ചുവരുത്തി കടന്നുകളയുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സ്കൂട്ടറിൻറെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിനടിയിലെ അറയിൽ ഒരു പ്ലാസ്റ്റിക് കവറിൽ ഒരു കിലോ കഞ്ചാവ് കണ്ടെത്തിയത്.
പോലീസ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരിക യായിരുന്നു. ഇടുക്കി ജില്ലക്കാരനായ പ്രതി മുളന്തുരുത്തി വെട്ടിക്കൽ ഭാഗത്ത് സഹോദരി യോടൊപ്പം താമസിച്ചു വരികയായിരുന്നു.
എറണാകുളം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ മേൽനോട്ടത്തിൽ പെരുമ്പാവൂർ ഡിവൈഎസ്പി ബിജു മോൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് കൂൾബാറിൽ ജോലി ചെയ്തുവരുന്ന പ്രതി കൂടുതൽ കാശുണ്ടാക്കുന്നതിനുവേണ്ടിയാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. പരിസര പ്രദേശങ്ങളിലും മുളന്തുരുത്തിയിലും ഉള്ള ചെറുപ്പക്കാരാണ് സ്ഥിരമായി കഞ്ചാവ് വാങ്ങി കൊണ്ടിരുന്നത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.ടി.ഷാജൻ, എസ് ഐ എബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ മനാഫ്, അനസ്, ഹോംഗാർഡ് ജോയ് എന്നിവരും, ജില്ലാ നാർക്കോട്ടിക്ക് സ്ക്വാഡും ഉണ്ടായിരുന്നു. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply