ആലുവയില്‍ 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ആലുവയില്‍ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞെന്ന് ആലുവ റൂറല്‍ എസ് പി. അതേസമയം കവര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനം വിട്ട പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

ഇടുക്കി സ്വദേശിയായ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കവര്‍ച്ചക്ക് തലേ ദിവസം സംഘം കവര്‍ച്ച നടത്തേണ്ട വിധം റിഹേഴ്‌സല്‍ നടത്തിയിരുന്നു.

ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം മെയ് പത്തിന് പുലര്‍ച്ചെയാണ് വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏകദേശം ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply