ആലുവ യുവതിയുടെ വായില്‍ തുണിതിരുകി കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം; മൃതദേഹം തിരിച്ചറിയാന്‍

ആലുവ യുവതിയുടെ വായില്‍ തുണിതിരുകി കൊലപ്പെടുത്തി പെരിയാറില്‍ തള്ളിയ സംഭവം; മൃതദേഹം തിരിച്ചറിയാന്‍

ആലുവ: ആലുവ യു സി കോളേജിന് സമീപം പെരിയാറില്‍ കണ്ട യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വായില്‍ തുണി തിരുകി പുതപ്പില്‍ പൊതിഞ്ഞുകെട്ടി പെരിയാറില്‍ കല്ല്‌ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്.

30 -35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിരിച്ചറിയാനുള്ള ഒരു സൂചനയും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

അതേസമയം യുവതിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ പുതപ്പ് വാങ്ങിയത് ഒരു സ്ത്രീയും പുരുഷനും ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കളമശ്ശേരിയിലെ ഒരു തുണിക്കടയില്‍ നിന്നുമാണ് ഇവര്‍ പുതപ്പു വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇവരെയും കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ മൃതദേഹത്തില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ യുവതിയെക്കുരിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്ന പ്രത്യാശയിലാണ് ആലുവാ പോലീസ്.

യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍

154 സെ.മി ഉയരം, വെളുത്ത നിറം, ഇടത്തരം വണ്ണം, കീഴ്ചുണ്ടില്‍ രണ്ട് കറുത്ത മറുക്, ഇരു കാതിലും കമ്മലും മേല്‍ക്കാത് കമ്മലും ധരിക്കാവുന്ന ഹോളുകള്‍, ഇരു കാലിലും ഇടതു കൈ നഖങ്ങളിലും റോസ് നിറത്തിലുള്ള പോളിഷ് ചെയ്തിരിക്കുന്നു.

ധരിച്ചിരുന്ന വസ്ത്രം ‘APPLE’ എന്ന് വെള്ള നിറത്തില്‍ എംബ്രോയിഡറി വര്‍ക്ക് ചെയ്ത ‘TAARA’ കമ്പനിയുടെ പച്ച കളര്‍ ത്രീഫോര്‍ത് ലോവര്‍, ‘OAK VALLEY’ കമ്പനിയുടെ നീല കളര്‍ ടോപ്പ്. ഈ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജില്ലാ പോലീസ് മേധാവി എറണാകുളം : 9497996979
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ആലുവ : 9497990070
ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷന്‍ : 0484- 2624006, 9497987114.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply