ആലുവയിൽ വ്യാപാരിയെ ആക്രമിച്ച പ്രതികൾ പിടിയിൽ

ആലുവ സെമിനാരിപടി ഭാഗത്ത് പെറ്റ് ഷോപ്പ് നടത്തുന്ന ആഷീർ (32) നെയും സഹായി ശ്രീജിത്തിനേയും അക്രമിക്കുകയും കട തല്ലിപ്പൊളിക്കുകയും ചെയ്ത കേസിലെ ആറ് പ്രതികളിൽ മൂന്നു പേരെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊല്ലം സ്വദേശിയും ആലുവ യൂ.സി. കോളേജ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ആഷിറിൻറെ ആലുവ സെമിനാരിപടി ഭാഗത്തുള്ള ഷോപ്പിന് മുൻവശം പ്രതികൾ മദ്യപിക്കുകയും മയക്കുമരുന്ന് ഉൽപന്നങ്ങൾ ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് 29.10.2019 രാത്രി 9.30 മണിക്ക് ഇയാളുടെ പെറ്റ് ഷോപ്പിൽ എത്തി ആറു പേർ അടങ്ങുന്ന പ്രതികൾ കമ്പി വടിയും മറ്റുമായി ആഷിർനെയും സഹായി ശ്രീജിത്തിനേയും ആക്രമിക്കുകയായിരുന്നു. കട തല്ലിത്തകർത്ത് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.

ആഷിറിന്റെ കൂട്ടുകാരൻ ആൽബിയെ കൊല്ലും എന്ന് പറഞ്ഞുകൊണ്ട് ആലുവ പുഴയുടെ തീരത്തേക്ക് ഓടിക്കുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് രണ്ട് ദിവസത്തിനുശേഷം പ്രതികളുടെ മർദ്ദനമേറ്റ ആൽബിയുടെ മൃതദേഹം ആലുവ പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് തെളിവുകളും ശേഖരിച്ച് മർദ്ദനം ആണോ മരണകാരണം എന്നുള്ള വിവരം പോലീസ് പരിശോധിച്ചു വരുന്നു.പിടികൂടിയ രണ്ടാം പ്രതി കിരൺ(23), മൂന്നാം പ്രതി ആഷിക്ക്, നാലാം പ്രതി വൈശാഖ് എന്നിവർ കുറ്റം സമ്മതിച്ചിട്ടുള്ളതും ഇവരെ അറസ്റ്റ് ചെയ്ത് റിമാന്റെ ചെയ്തിട്ടുള്ളതുമാണ്. ഒന്ന്, അഞ്ച്, ആറ് പ്രതികൾക്കായി അന്വേഷണം നടത്തി വരുന്നു. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്ന് വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment