Aluva Rape Case Arrest l Aluva News l Malappuram News l വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുയും ബിസിനസ് സംബന്ധമായി നല്കിയ തുക പറ്റിച്ച് എടുക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ കരുളായി, വാരിക്കല്‍, ചാരുവില്‍ വീട്ടില്‍ സുകുമാരന്‍റെ മകന്‍ 37 വയസ്സുള്ള സുനില്‍ കുമാറാണ് അറസ്റ്റിലായത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ വിശാല്‍ ജോണ്‍സനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ ഫൈസല്‍ എം എസ്, മുഹമ്മദ് ബഷീര്‍, എ എസ് ഐ രാജേഷ്, എസ് സി പി ഒ ജോയ് പോള്‍, സി പി ഒ വിജയകൃഷ് ണന്‍, വനിതാ സി പി ഒ ഷൈജാ ജോര്‍ജ്ജ് എന്നിവരുമുണ്ടായിരുന്നു.
Leave a Reply