Bank Fraud l Aluva Union Bank Assistant Manager Sis Mol Arrest l ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ് മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി
ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ് മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി
ബാങ്ക് ലോക്കറിനില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ആലുവ യൂണിയന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജറും ഭര്‍ത്താവും കീഴടങ്ങി. അങ്കമാലി കറുകുറ്റി സ്വദേശിനി സിസ് മോള്‍(36) ഭര്‍ത്താവ് കളമശ്ശേരി സ്വദേശി സജിത്ത്(40) എന്നിവരാണ് കൊഴിക്കോട് പോലീസില്‍ കീഴടങ്ങിയത്.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
കവര്‍ച്ച പുറത്തായതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നടക്കാതിരുന്നതും ഒളിവില്‍ കഴിയാന്‍ പണമില്ലാത്തതുമാണ് കീഴടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്. ആലുവയില്‍ നിന്നും കോഴിക്കോട്ടെത്തിയ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയില്‍ ആലുവയില്‍ എത്തിച്ച ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കോയമ്പത്തൂര്‍,ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും കോഴിക്കൊട്ടെത്തി കീഴടങ്ങിയത്.
Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍
കവര്‍ന്നെടുത്ത സ്വര്‍ണ്ണം വില്‍ക്കുകയും പണയം വെക്കുകയും ചെയ്തു. സിസ് മോള്‍ ഈ പണം ഭര്‍ത്താവ് വഴി ഷയര്‍ മാര്‍ക്കെറ്റില്‍ നിക്ഷേപിക്കുകയായിരുന്നു.
എന്നാല്‍ ഭര്‍ത്താവ് സിസ് മോളെക്കൊണ്ട് തന്‍റെ ആവശ്യത്തിനായി നിര്‍ബന്ധപൂര്‍വം ചെയ്യിക്കുകയായിരുന്നു എന്നാണ് വിവരം. പലതവണയായി 128 പേരുടെ 8.85 കിലോ സ്വര്‍ണ്ണമാണ് ഇവര്‍ കൈക്കലാക്കിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കും.
Leave a Reply
You must be logged in to post a comment.