‘മതിയായി ഇനി അഭിനയം നിര്‍ത്തിയാലോയെന്ന്‍ എന്ന് തോന്നി’…താരം തുറന്ന്പറയുന്നു

‘മതിയായി ഇനി അഭിനയം നിര്‍ത്തിയാലോയെന്ന്‍ എന്ന് തോന്നി’…താരം തുറന്ന്പറയുന്നു

രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന അമല പോള്‍ ചിത്രം ആടൈ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.അമല ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ വേഷമാണ് ആടൈയിലേത്.



എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിനും മറ്റും ഗംഭീര കയ്യടിയാണ് കിട്ടിയത്.സിനിമയില്‍ നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടാതായപ്പോള്‍ അഭിനയം നിര്‍ത്തുകയാണെന്ന് വരെ തോന്നിയതായി അമല പറഞ്ഞു.

ആടൈയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം. ‘നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്.

ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

സംവിധായകന്‍ രത്നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.

പൂര്‍ണനഗ്‌നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന് പ്രത്യേകമായി ഒരു കോസ്റ്റിയൂം നല്‍കാമെന്ന് നിര്‍മാതാവ് എന്നോട് പറഞ്ഞു. അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സെറ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതായി.

15 ആളുകള്‍ മാത്രമേ ആ സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ. അവരെ പൂര്‍ണമായി വിശ്വസിച്ചത് കൊണ്ടു മാത്രമാണ് ആ രംഗത്തില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചത്.

സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച് വിമര്‍ശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply