സംവിധായകന്‍ വിജയ്‌യുടെ വിവാഹത്തെ കുറിച്ച് അമല പോളിന്റെ പ്രതികരണം

സംവിധായകന്‍ വിജയ്‌യുടെ വിവാഹത്തെ കുറിച്ച് അമല പോളിന്റെ പ്രതികരണം

സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നായികമാരില്‍ ഒരാളാണ് അമല പോള്‍. മാത്രമല്ല അമലയുടെ ഏറ്റവും പുതിയ ചിത്രമായ ‘ആടൈ’ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു പ്രധാന സ്ത്രീ കഥാപാത്രമാണ് അമല കൈകാര്യം ചെയ്യുന്നത്.

ചിത്രം ജൂലൈ 19 ന് പ്രദര്‍ശനത്തിനെത്തും. അടുത്തിടെ നടിയുടെ കരിയറിനെ കുറിച്ചും പേഴ്‌സണല്‍ ലൈഫിനെ കുറിച്ചുള്ള അഭിമുഖത്തില്‍ മുന്‍ ഭര്‍ത്താവായ വിജയുടെ രണ്ടാം വിവാഹത്തില്‍ എന്താണ് അമലയുടെ അഭിപ്രായം ചോദിച്ചപ്പോള്‍ താരത്തിന്റെ രസകരമായ പ്രതികരണം ഇങ്ങനെയായിരുന്നു.

വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ജനിക്കട്ടെയെന്നുമാണ്’ അമല പറഞ്ഞത്. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്‌യുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment