വിസ്മയകരമായ മാറ്റവുമായിയ ആമസോൺ. ഷോപ്പിംഗിനായി ഇതാ പുതിയ സംവിധാനം എത്തിക്കഴിഞ്ഞിരിയ്ക്കുന്നു. അതായത്, ഇനി മുതല്‍ ഷോപ്പിംഗിന് ‘ആമസോണ്‍ പേ’യില്‍ഡെബിറ്റ് കാര്‍ഡ് വേണ്ടേ വേണ്ട.
ഉപഭോക്താക്കൾക്ക് ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, എന്നിവ എളുപ്പത്തില്‍ സാധ്യമാക്കാന്‍ ആമസോണ്‍ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. അതായത്, ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്.
കൂടതെ ആമസോൺ പേയിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാം. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി നല്‍കുന്നത്.
ആമസോണിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്ആ സോണ്‍ പേ യുപിഐ ആമസോണ്‍ പേ ഡയറക്ടര്‍, വികാസ് ബന്‍സാല്‍ അഭിപ്രായപ്പെട്ടു. ഇതിനുപുറമെ, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ചു പണത്തിന്റെ ഉപയോഗം കുറക്കുവാനും ആമസോണ്‍ യുപിഐലൂടെ സാധിക്കും. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ നിന്നും ആമസോണ്‍ ലോഗ് ഇന്‍ ചെയ്തശേഷം ഷോപ് ചെയ്യാന്‍ പേയ്മെന്റ് മാര്‍ഗ്ഗമായി യുപിഐ തിരഞ്ഞെടുക്കാവുന്നതാണ്.
Leave a Reply
You must be logged in to post a comment.