ആമസോൺ പ്രൈം വരിക്കാരുടെ എണ്ണത്തിൽ കേരളത്തിൽ വർധനവ്

കൊച്ചി : കേരളത്തിൽ പ്രൈം മെംബർഷിപ്പിൽ വർധന, ആമസോൺ പ്രൈം വരിക്കാരുടെ എണ്ണം കേരളത്തിൽ കൂടി. കൊച്ചിക്കു പുറമേ ചെറിയ പട്ടണങ്ങളായ മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും ഉപഭോക്താക്കൾ കൂടിയിട്ടുണ്ട്. വസ്ത്രങ്ങൾ, സൗന്ദര്യവർധക ഉത്പന്നങ്ങൾ, ആരോഗ്യ പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയാണ് ഇവർ കൂടുതലായി വാങ്ങുന്നത്..

ലോകത്തെമ്പാടുമായി 10 കോടി ആളുകളാണ് ആമസോൺ പ്രൈം അംഗങ്ങളായുള്ളത്. കൂടാതെ കേരളത്തിലെ 7,000 വില്പനക്കാരിൽ 2,000 വില്പനക്കാർ എറണാകുളം ജില്ലയിൽ മാത്രമാണെന്ന് ആമസോൺ ഇന്ത്യ പ്രൈം മെമ്പർ ഗ്രോത്ത് ആൻഡ് എൻഗേജ്‌മെന്റ് മേധാവി സുബ്ബു പളനിയപ്പൻ പറഞ്ഞു.

കൂടാതെ കൊച്ചിയിൽ കാക്കനാട്, ഇടപ്പള്ളി, കടവന്ത്ര, തൃക്കാക്കര, കൊച്ചി പാലസ്, പാലാരിവട്ടം, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ പ്രൈം അംഗത്വത്തിന്റെ വരിക്കാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment