പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ വെറുതെ വിട്ടു

പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്ത കേസ്; പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടാണ്‌ കോടതി പ്രതികളെ വെറുതെ വിട്ടത്. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ സൗഫര്‍,ഷാനവാസ് എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

2008 നവംബര്‍ 17 നാണ് വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ മൂന്ന്‍ പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. സ്കൂള്‍ വിട്ടിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ലോക്കല്‍ പോലീസില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് പ്രതികളെന്ന് കണ്ടെത്തിയത്. സംഭവത്തിന്‌ ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനികളുമായി ആലപ്പുഴ ബീച്ചിന് സമീപമുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ എത്തിയിരുന്നു.

ഇവിടെ വെച്ച് പ്രതികള്‍ വിദ്യാര്‍ഥികളെ കൂട്ട ബലാത്സംഗം ചെയ്തെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് കാട്ടി ഭീഷണിയും പീഡനവും തുടര്‍ന്നതാണ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടക്കത്തില്‍ ലോക്കല്‍ പൊലീസ് കാട്ടിയ അനാസ്ഥയാണ് പ്രതികളെ വെറുതെ വിടാന്‍ സഹായിച്ചതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. പീഡനരംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണും ലോക്കല്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*